Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മധ്യവേനലവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാലോ ? ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി.

മധ്യവേനലവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാലോ ? ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി.
തിരു.: മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂൺ ജൂലൈ ആണ് മഴക്കാലം. ഈ സമയം കൂടുതൽ അവധി നൽകേണ്ടി വരുന്നതാണ് പ്രധാന കാരണം. ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം. മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
      അതേസമയം, മന്ത്രിയുടെ അഭിപ്രായത്തോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നതെങ്കിലും കൂടുതൽ പേരും എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. പ്രധാന കാരണം മഴക്കാലത്ത് കുട്ടികളെ വീട്ടിൽ ഇരുത്തുന്നത്, സുരക്ഷാ കാരണങ്ങളാൽ നല്ലതല്ലെന്നാണ് പ്രധാന പ്രതികരണങ്ങൾ.

Post a Comment

0 Comments

Ad Code

Responsive Advertisement