Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ.

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ.
കോട്ടയം: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ദേവലോകം മലങ്കര ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രതിഷേധം.
       മോദി സർക്കാരിൻ്റെ പരോക്ഷ പിന്തുണ ഈ വിഷയത്തിൽ ഉണ്ടോ എന്ന് സംശയയിക്കുന്നതായി കാതോലിക്കാ ബാവ പറഞ്ഞു. തീവ്രവാദ സംഘടനകളെ കേന്ദ്ര സർക്കാരിന് നിയന്ത്രിക്കാൻ കഴിവില്ലെന്നും പ്രതിഷേധ യോഗത്തിൽ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പറഞ്ഞു. അങ്ങനെ നിയന്ത്രിച്ചാൽ, അണികളെയും വോട്ടും നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ് ഇതിന് പിന്നിലെന്നും കാതോലിക്കാബാവ ആരോപിച്ചു.
        മതപരിവർത്തകരല്ല അവർ ദൈവത്തിൻ്റെ മാലാഖമാർ എന്ന ബാനറും ഏന്തിയായിരുന്നു പ്രതിഷേധം. മലങ്കര ഓർത്തഡോക്സ് സുന്നഹദോസിനെ തുടർന്നാണ് പ്രതിഷേധം നടന്നത്. കന്യാസ്ത്രീകളുടെ നേരേ ഉണ്ടായ ആക്രമണം ക്രൈസ്തവ സഭകളുടെ നല്ല പ്രവർത്തനങ്ങളെ താഴ്ത്തി കെട്ടുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്ന വ്യക്തിസ്വാതന്ത്ര്യവും
പൗര അവകാശത്തിന് മേലുള്ള കടന്ന് കയറ്റവുമാണിത്. ഇത് മതേതര ഇന്ത്യക്ക് ഭൂഷണമല്ല. ഇത്തരം സംഘടനകളെ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
     ഛത്തീസ്ഗഡ് സർക്കാരാണെങ്കിലും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയ സമയത്ത് കോടതിയിൽ നിന്ന് പുറത്തു വന്ന പബ്ലിക്ക് പ്രോസിക്യൂട്ടറെ മാല ഇട്ട് സ്വീകരിച്ചു. വളരെ തീവ്രമായ സംഘടനകളെയാണ് അവിടെ  സൃഷ്ടിച്ചിരിക്കുന്നത്. ഭരണപക്ഷം സമൂഹത്തിൻ്റെ സ്വാതന്ത്ര്യത്തിന് എതിരായി നിൽക്കുന്നത് ശരിയല്ലെന്നും കേരളത്തിലുള്ള ക്രിസ്ത്യാനികൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
      ക്രിസ്ത്യൻ സമുദായങ്ങളോടുള്ള സമീപനത്തിൽ ഒരു വശത്തൂടെ പ്രീണനവും മറുവശത്തിലൂടെ പീഡനവും എന്നത് ഇരുതോണിയിൽ കാൽവയ്ക്കുന്നതു പോലെയാണെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement