Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊച്ചി നഗരത്തിൽ തീപിടുത്തം.

കൊച്ചി നഗരത്തിൽ തീപിടുത്തം.
കൊച്ചി: നഗരത്തിൽ തീപിടുത്തം. എറണാകുളം ടൗൺ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർ ഫോഴ്സെത്തി തീയണച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
       പഴയ കസേരകൾ നന്നാക്കി വിൽക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയിൽ തീ ആളിപ്പടർന്നു. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. അഞ്ചോളം യൂണിറ്റിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്ത് പെട്രോൾ പമ്പുകൾ ഉണ്ടായിരുന്നതിനാൽ, ആശങ്ക ഉയർന്നിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement