Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുപിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി.

യുപിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി.
തൃശൂർ: യുപിയിലെ ബറേലിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയില്‍ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെ ആണ് ജവാനെ കാണാതായത്. 
        പൂനെയിലെ ആർമി മെഡിക്കല്‍ കോളേജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. ഈ മാസം ഒൻപതിനാണ് ബറേലിയിലേക്ക് പോകാൻ ബാന്ദ്രയില്‍ നിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനില്‍ കയറിയത്. പിറ്റേദിവസം വരെ ഇദ്ദേഹം കുടുബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, 10-ാം തീയതിക്ക് ശേഷം ഫർസീനുമായി ഫോണില്‍ ബന്ധപ്പെടാൻ കുടുംബാംഗങ്ങള്‍ക്ക് ആയിട്ടില്ല. ബറേലിയിലേക്ക് ടിക്കറ്റ് കിട്ടാത്തതിനാല്‍ തൊട്ടടുത്ത ഇസ്സത്ത് നഗറിലേക്കാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍, ഗഫൂര്‍ ഇതുവരെ പരിശീലന സ്ഥലത്ത് എത്തിയിട്ടില്ല. ഇസ്സാത്ത് നഗറാണ് ഗഫൂറിന്റെ അവസാന ടവര്‍ ലെക്കേഷന്‍ കാണിക്കുന്നത്
        മലയാളി ജവാനെ കണ്ടെത്താൻ കുടുംബം സഹായമഭ്യർത്ഥിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കി. ഒപ്പം യുപി പോലീസിലും പരാതി നല്‍കാൻ ബന്ധുക്കള്‍ ബറേലിയിലേക്ക് പുറപ്പെട്ടു. സൈനിക തലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Post a Comment

0 Comments

Ad Code

Responsive Advertisement