Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു.

ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു.
തിരു.: ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സാമൂഹ്യ പ്രതിബദ്ധത, സ്ത്രീ ശാക്തീകരണം, ശിശു ക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവയിൽ ഏതെങ്കിലും പ്രമേയമാക്കി 2023, 2024 വര്‍ഷങ്ങളില്‍ വനിതകള്‍ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിയും ടെലിവിഷന്‍ വാര്‍ത്താ പരമ്പരകളുമാണ്‌ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഓരോ വര്‍ഷവും ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംപ്രേഷണം ചെയ്തതാകണം പരിപാടി. പത്ര-ടെലിവിഷന്‍ ചാനലുകളുടെ ഡിജിറ്റല്‍ സ്‌പേസില്‍ വന്ന പ്രോഗ്രാമുകളും പരിഗണിക്കും. 2023, 2024 വര്‍ഷങ്ങളിലെ ജേതാക്കള്‍ക്ക് 25001 രൂപയും പ്രശസ്തിപത്രവും നല്‍കും. എന്‍ട്രികള്‍ പെന്‍ഡ്രൈവില്‍ (വാര്‍ത്താ പരമ്പരകള്‍ സംയോജിപ്പിച്ച് ഒറ്റ ഫയലായി) നല്‍കണം. സംപ്രേഷണ തീയതി വ്യക്തമാക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം 2025 ജൂലായ് 20 ന് മുന്‍പായി സെക്രട്ടറി, പ്രസ് ക്ലബ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2331642.

Post a Comment

0 Comments

Ad Code

Responsive Advertisement