Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗ്രാമപഞ്ചായത്ത് മെമ്പറെയും അമ്മയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ഗ്രാമപഞ്ചായത്ത് മെമ്പറെയും അമ്മയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
തിരു.: വക്കം ഗ്രാമപഞ്ചായത്ത് മെമ്പറെയും അമ്മയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഞ്ചായത്ത് മെമ്പറായ അരുൺ, അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. വീടിനുള്ളിലെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പഞ്ചായത്ത് മെമ്പർക്കും വൈസ് പ്രസിഡന്റിനും വാട്‌സ്‌ആപ്പ് സന്ദേശം അയച്ചതിനു ശേമാണ് ജീവൻ ഒടുക്കിയത്.
         വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് കോൺഗ്രസ് മെമ്പറാണ് അരുൺ. മരണത്തിന് ഉത്തരവാദികളുടെ പേര് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഉത്തരവാദികൾ നൽകിയ ജാതിക്കേസ് താൻ ചെയ്‌തിട്ടില്ലെന്ന് അരുൺ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. റോബറി കേസും താൻ ചെയ്തിട്ടില്ലയെന്നും കുറിപ്പിലുണ്ട്. 'പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല. ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ ഭാര്യയും അമ്മയും മകനും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. മാനസിക വിഷമം വല്ലാതെ ഉലയ്ക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു' എന്ന് കുറിപ്പിൽ പറയുന്നു.
        എസ്.സി. ആക്ട് അനുസരിച്ച് അരുണിനെതിരെ കേസെടുത്തിരുന്നു. ഇത് കള്ളക്കേസ് ആണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement