Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അക്ഷരനഗരി പൊട്ടി മുളച്ചുണ്ടായതല്ല, സിഎസ്ഐ സഭയുടെ കൃത്യമായ ഇടപെടൽ അതിൽ ഉണ്ട്: മന്ത്രി വി.എൻ. വാസവൻ.

അക്ഷരനഗരി പൊട്ടി മുളച്ചുണ്ടായതല്ല, സിഎസ്ഐ സഭയുടെ കൃത്യമായ ഇടപെടൽ അതിൽ ഉണ്ട്: മന്ത്രി വി.എൻ. വാസവൻ.
കോട്ടയം: സിഎസ്ഐ മദ്ധ്യകേരള മഹായിടവക പള്ളം, ഏറ്റുമാനൂർ, കോട്ടയം വൈദിക ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിന്റെ മഹായിടവക ദിനാഘോഷം, പള്ളം ബുക്കാനൻ ക്യാമ്പസിൽ വച്ചു നടന്നു. സിഎസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗം, സഹകരണം, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. 
       അദ്ധ്യക്ഷ പ്രസംഗത്തിൽ, സഭ സമൂഹത്തിനു നൽകിയ സംഭാവനകളെപ്പറ്റി ബിഷപ്പ് വിവരിച്ചു പറഞ്ഞു. 'അർദ്ധസത്യങ്ങളും അസത്യങ്ങളും സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുമ്പോൾ, ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള മഹായിടവക കൂടുതൽ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകണം' എന്നും അദ്ധ്യക്ഷൻ പരാമർശിച്ചു. യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ, 'അക്ഷരനഗരി പൊട്ടി മുളച്ചുണ്ടായതല്ല, സിഎസ്ഐ സഭയുടെ കൃത്യമായ ഇടപെടൽ അതിൽ ഉണ്ട്' എന്നും 'എത്രെയൊക്കെ നിഷേധിച്ചാലും സഭ ഈ സമൂഹത്തിനു നൽകിയ സംഭാവനകൾ ആർക്കും വിസ്മരിക്കുവാൻ സാധിക്കില്ല' എന്നും പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആശംസകൾ അറിയിച്ചുകൊണ്ട്, 'സഭ, സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ കൂടെ പ്രയോജനം ലഭിച്ചത് സാധാരണക്കാർക്കും സമൂഹത്തിലെ മാറ്റിനിർത്തപ്പെട്ട ആളുകൾക്കും കൂടിയാണ്. എന്ന് ഓർമ്മിപ്പിച്ചു. ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, അൽമായ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ. ഡാനിയേൽ, ഏറ്റുമാനൂർ വൈദിക ജില്ല ചെയർമാൻ റവ. ജേക്കബ് ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈദിക സെക്രട്ടറി റവ. അനിയൻ കെ. പോൾ, രജിസ്ട്രാർ അഡ്വ. ഷീബ തരകൻ, ജില്ലാ ചെയർമാൻമാർ, വൈദികർ, സഭാ ശുശ്രൂഷകർ, സഭാ ജനങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. മേഖലാ കൺവീനർമാരായ റവ. പ്രവീൺ ജോർജ് ചാക്കോ സ്വാഗതവും സി.കെ. തങ്കച്ചൻ കൃതജ്ഞതയും പറഞ്ഞു. 


Post a Comment

0 Comments

Ad Code

Responsive Advertisement