ആലപ്പുഴ കോടതിപ്പാലം പുനര്‍ നിര്‍മ്മിക്കുന്നു: ചൊവ്വാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം. ആലപ്പുഴ: ജില്ലാ കോടതിപ്പാലത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം ജൂലായ് 22 ചൊവ്വാഴ്ച മുതല്‍ നിരോധിക്കുമെന്ന് കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ട്രയല്‍ റണ്‍ 22, 23 തീയതികളില്‍ നടക്കും. ട്രയല്‍ റണ്ണിന് ശേഷം 24 മുതല്‍ ഗതാഗത നിയന്ത്രണം പൂര്‍ണ്ണതോതില്‍ പ്രാബല്യത്തില്‍ വരും.
ഗതാഗത നിയന്ത്രണത്തെ തുടർന്ന് തണ്ണീര്‍മുക്കം റോഡില്‍ തണ്ണീര്‍മുക്കം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കുന്നതിന്, കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും കൈചൂണ്ടി മുക്കില്‍ നിന്നും വലതു തിരിഞ്ഞ് കൊമ്മാടി പാലത്തിന്റെ കിഴക്കേക്കരയില്‍ എഎസ് കനാല്‍ ഈസ്റ്റ് ബാങ്ക് റോഡില്‍ കൂടി വഴിച്ചേരി പാലം കയറി വഴിച്ചേരി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് പിച്ചു അയ്യര്‍, എവിജെ ജംഗ്ഷന്‍ വഴി പഴവങ്ങാടി ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി ബസ് സ്റ്റാന്റിലേയ്ക്ക് പോകേണ്ടതാണ്.
ആലപ്പുഴയിൽ നിന്നും തണ്ണീര്‍മുക്കം ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ചുങ്കം, കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കൊമേഴ്‌സ്യല്‍ കനാല്‍ നോര്‍ത്ത് ബാങ്ക് റോഡില്‍ കൂടി ഇരുമ്പു പാലത്തില്‍ നിന്നും വലതു തിരിഞ്ഞ് വൈഎംസിഎ പാലം വഴി എഎസ് കനാല്‍ ഈസ്റ്റ് ബാങ്ക് റോഡ് വഴി കൈചൂണ്ടി മുക്കിലെത്തി ഇടതു തിരിഞ്ഞു പോകേണ്ടതാണ്. തെക്കു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഇരുമ്പുപാലം വഴി വൈഎംസിഎ വഴി സ്വകാര്യ ബസ്സ് സ്റ്റാന്റില്‍ എത്തി പോകേണ്ടതാണ്.
എറണാകുളം ഭാഗത്തും നിന്നും വരുന്ന സ്വകാര്യ ബസുകള്‍, ടൗണില്‍ പ്രവേശിക്കുന്നതിന് വഴിച്ചേരി പാലം കയറി വഴിച്ചേരി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് പിച്ചു അയ്യര്‍, എവിജെ ജംഗ്ഷന്‍ വഴി പഴവങ്ങാടി ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി കെഎസ്ആർടിസി ബസ് സ്റ്റാന്റിലേയ്ക്ക് പോകാവുന്നതാണ്.
ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ചുങ്കം, കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കൊമേഴ്‌സ്യല്‍ കനാല്‍ നോര്‍ത്ത് ബാങ്ക് റോഡില്‍ കൂടി ഇരുമ്പു പാലത്തില്‍ നിന്നും വലതു തിരിഞ്ഞ് വൈഎംസിഎ ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് പോകേണ്ടതാണ്.
പുന്നമട ഭാഗത്തേക്ക് പോകുന്ന / വരുന്ന വാഹനങ്ങള്‍ പോലീസ് ഔട്ട്പോസ്‌റ്റിനു കിഴക്കു ഭാഗത്തുള്ള ഡീവിയേഷന്‍ റോഡ് വഴി പുന്നമട ഭാഗത്തേക്കും പുന്നമടയില്‍ നിന്നും തിരിച്ചു വരുന്ന വാഹനങ്ങള്‍ ഡീവിയേഷന്‍ റോഡ് വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വഴി ചുങ്കം, കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കല്ലുപാലം വഴിയും പോകേണ്ടതാണ്.
0 Comments