Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംക്രാന്തി സംക്രമവാണിഭം ഇന്ന്. പാക്കിൽ നാളെ മുതൽ ഒരു മാസക്കാലം.

സംക്രാന്തി സംക്രമവാണിഭം ഇന്ന്. പാക്കിൽ നാളെ മുതൽ ഒരു മാസക്കാലം.
കോട്ടയം: ഗ്രാമീണത്തനിമയുടെ ഓർമ്മകളുണർത്തി കോട്ടയം സംക്രാന്തി സംക്രമവാണിഭം ഇന്ന്. സംക്രാന്തിയിൽ ഇന്ന് സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടക്കും. നഗരസഭയുടെ നേതൃത്വത്തിൽ കുമാരനല്ലൂർ ദേവസ്വം, വ്യാപാരി വ്യവസായി യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ആണ് സംക്രാന്തിയിലെ സംക്രമ വാണിഭം നടത്തുന്നത്. വൈകുന്നേരം 4.30ന് നീലിമംഗലത്തു നിന്ന് ഘോഷയാത്ര ആരംഭിക്കും. പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. 
         നാളെ പാക്കിൽ സംക്രമ വാണിഭത്തിന് തുടക്കമാകും. ഒരു മാസമാണ് ഇവിടെ സംക്രമ വാണിഭം. 


സംക്രാന്തി സംക്രമവാണിഭം എന്നത് ഒരു പരമ്പരാഗത കച്ചവട ഉത്സവമാണ്. ഇത് പ്രധാനമായും കർക്കടക സംക്രാന്തിയുമായി ബന്ധപ്പെട്ട് സംക്രാന്തിയിൽ ഒരു ദിവസവും പാക്കിൽ ഒരു മസക്കാലവുമായി നടത്തപ്പെടുന്നു.    
     ഈ ഉത്സവത്തിൽ, പരമ്പരാഗത കരകൗശല വസ്തുക്കളായ കുട്ട, പായ, മുറം, തഴപ്പായ, ചിരട്ടത്തവി തുടങ്ങിയവ വിൽക്കുന്ന കച്ചവടക്കാർ പങ്കെടുക്കുന്നു. കൂടാതെ, സംക്രാന്തി വിളക്കമ്പലത്തിലെ കർക്കിടക സംക്രമത്തോടനുബന്ധിച്ച് രാമായണ മാസാചരണവും ഈ ദിവസങ്ങളിൽ നടക്കുന്നു. 
        സംക്രാന്തിയിൽ, പുലർച്ചെ ഗണപതിഹോമവും ഭഗവതി സേവയും ഉണ്ടായിരിക്കും. തുടർന്ന്, സംക്രമദീപം തെളിയിക്കൽ, പ്രസാദമൂട്ട്, സ്നേഹദീപം തെളിയിക്കൽ തുടങ്ങിയ പരിപാടികളും നടക്കും. 
         പാക്കിൽ, ധർമ്മശാസ്താ ക്ഷേത്ര മൈതാനത്ത് താൽക്കാലികമായി ഒരുക്കുന്ന സ്റ്റാളുകളിലാണ് കച്ചവടം നടക്കുന്നത്. ഈ മേളയിൽ, കാവാലം, തെള്ളിയൂർ, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പരമ്പരാഗത കൈത്തൊഴിലാളികൾ അവരുടെ ഉത്പന്നങ്ങൾ എത്തിക്കുന്നു. നൂറോളം സ്റ്റാളുകൾ ഈ മേളയിൽ ഒരുക്കാറുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement