Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടിയുടെ കൊക്കെയ്ൻ.

ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടിയുടെ കൊക്കെയ്ൻ.
കൊച്ചി: നെടുമ്പാശേരിയിൽ ലഹരികടത്തിന് ശ്രമിച്ച ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 163 കൊക്കെയ്ൻ ഗുളികകൾ. ഇതിൽ നിന്നായി 1.67 കിലോ കൊക്കെയ്നാണ് പിടിച്ചെടുത്തത്. 16 കോടി വില വരുന്ന ലഹരിയാണ് ഇവർ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ചത്. ലൂക്കാസ്, ബ്രൂണ എന്നിവരാണ് ലഹരി ഗുളികകൾ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച‌ രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇരുവരെയും ഡിആർഐ പിടികൂടിയത്. ഇരുവരുടെയും സ്കാനിംഗിൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെയായിരുന്നു നടപടി.

Post a Comment

0 Comments

Ad Code

Responsive Advertisement