Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം; അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ.

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം; അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ.
കോഴിക്കോട്: കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരുടെ ജീവൻ അപഹരിച്ച ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2024 ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ ദേശീയപാത 66ൽ ഉണ്ടായ വൻ മണ്ണിടിച്ചിലാണ് ഈ ദാരുണമായ ദുരന്തത്തിന് കാരണമായത്. കനത്ത മഴയിൽ മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി, ഒരു ചായക്കടയും സമീപത്തെ വീടുകളും തകർന്നു. 
         ഷിരൂർ ദുരന്തം കേരളത്തിന്റെ മനസിൽ മായാത്ത മുറിവാണ്. 72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ശേഷിപ്പുകൾ കണ്ടെടുത്തത്. ഒരു സംസ്ഥാനം മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ജീവന്റെ അന്ത്യമാണ് അതോടെ സംഭവിച്ചത്. 
        

Post a Comment

0 Comments

Ad Code

Responsive Advertisement