Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണത്തിന് മഞ്ഞ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ്.

ഓണത്തിന് മഞ്ഞ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ്.
തിരു.: ഇത്തവണയും ഓണത്തിന് മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റാണ് സൗജന്യമായി നൽകുക. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് എന്ന നിലയിൽ സൗജന്യമായി ലഭിക്കും. കിറ്റിൽ അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ‌്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയുണ്ടാകും. റേഷൻ കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭ്യമാക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement