Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു.

അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു.
കൊച്ചി: വടുതലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. വടുതല ഗോൾഡൻ സ്ട്രീറ്റ് കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫർ (52) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു മരണം. 15 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ മേരി ചികിത്സയിൽ തുടരുകയാണ്. 
        19ന് വൈകിട്ട് ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിലെ പള്ളിപ്പെരുന്നാൾ കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് അയൽവാസി വില്യം പാട്രിക് ഇരുവരെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വ്യക്തിവൈരാഗ്യമാണ് കാരണം. ആക്രമണത്തിനു പിന്നാലെ പ്രതി സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
       അവിവാഹിതനായ വില്യം, ദമ്പതികളുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്ന്‌ നാട്ടുകാർ പറയുന്നു. ക്രിസ്‌റ്റഫറിന്റെ വീട്ടിലേയ്‌ക്ക്‌ ഇയാൾ മാലിന്യവും മനുഷ്യവിസർജ്ജ്യവും എറിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ ക്രിസ്റ്റഫർ പോലീസിൽ പരാതി നൽകിയിരുന്നു. ക്രിസ്‌റ്റഫർ വീട്ടിൽ സിസിടിവി ക്യാമറയും സ്ഥാപിച്ചു. ഇതേച്ചൊല്ലി വില്യം ഇവരുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പരിസരവാസികൾ പറഞ്ഞു. ഇതില്‍ പലപ്പോഴും വില്യംസിന്റെ ഒളിഞ്ഞു നോട്ടം പിടിച്ചു. വീടിന് തൊട്ടടുത്തുള്ള ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ പെരുന്നാളിനു പോയി, രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് മടങ്ങവേ ഇടവഴിയില്‍ കാത്തുനിന്ന വില്യം ആക്രമിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement