Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രാക്ടര്‍ മറിഞ്ഞ് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചു.

ട്രാക്ടര്‍ മറിഞ്ഞ് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചു.
വയനാട്: ട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചു. വയല്‍ ഉഴുത്തു മറിക്കുന്നതിനിടയിലാണ് ട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ടെയാണ് അപകടം. ട്രാക്ടര്‍ ഡ്രൈവര്‍ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസന്‍ (52) ആണ് മരിച്ചത്.
         അപകടം നടന്നയുടനെ ഹരിദാസനെ നാട്ടുകാര്‍ ചേര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. ഞാറ്റുപറമ്പത്ത് പരേതരായ കരിയാത്തന്റെയും കൊല്ലായിയുടെയും മകനാണ്. ഭാര്യ: സുലോചന. മക്കള്‍: അരുണ്‍ ഹരിദാസ്, ഹിരണ്‍ ഹരിദാസ്.

Post a Comment

0 Comments

Ad Code

Responsive Advertisement