Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് സ്ഥാപക സ്മൃതി സംഗമം നാളെ.

കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് സ്ഥാപക സ്മൃതി സംഗമം നാളെ.
കോട്ടയം: എം.ഡി. സെമിനാരി സ്കൂൾ സ്ഥാപകനും സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ച ക്രാന്തദർശിയുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ്  മാനേജ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ജൂലായ് 11 വെള്ളിയാഴ്ച്ച സ്ഥാപക സ്മൃതിസം​ഗമം സംഘടിപ്പിക്കും.  രാവിലെ 11ന് കോട്ടയം പഴയ സെമിനാരിയിൽ നടക്കുന്ന സമ്മേളനം, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ. കുര്യൻ തോമസ്, ഡോ. ജേക്കബ് ജോൺ എന്നിവർ പ്രസംഗിക്കും. പാഠ്യ - പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച വിദ്യാലയങ്ങൾക്കുള്ള നസ്രാണി ട്രോഫിയും അദ്ധ്യാപകർക്കുള്ള വിദ്യാമൃത അവാർഡും പരിശുദ്ധ കാതോലിക്കാ ബാവാ വിതരണം ചെയ്യും. കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് ചരിത്രവും ദർശനവും എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാമിന് നൽകി നിർവ്വഹിക്കും. കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ സ്കൂൾസ് നവോത്ഥാന വഴികളിലെ ജ്ഞാന പ്രകാശം എന്ന ഡോക്യുമെൻ്ററിയുടെ സ്വിച്ച് ഓൺ കർമ്മം കോർപ്പറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ  ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement