Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു.

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു.
കോട്ടയം: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്. 
        ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സംഘവും  എമര്‍ജന്‍സി ടീം റെസ്‌ക്യൂ ഫോഴ്‌സും ടീം നന്മകൂട്ടം പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ആറ്റിൽ നിന്നും പുറത്തെടുത്ത ഐറിനെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
       അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മെറിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Post a Comment

0 Comments

Ad Code

Responsive Advertisement