Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിൻ്റെ 24-ാം ചരമവാർഷികം ആചരിച്ച് കോട്ടയം പ്രസ് ക്ലബ്ബ്.

ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിൻ്റെ 24-ാം ചരമവാർഷികം ആചരിച്ച് കോട്ടയം പ്രസ് ക്ലബ്ബ്.
കോട്ടയം: ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിൻ്റെ 24-ാം ചരമവാർഷികം ആചരിച്ച് കോട്ടയം പ്രസ് ക്ലബ്ബ്. ഫോട്ടോഗ്രഫിയെ ഒരു കല എന്ന നിലയിൽ നെഞ്ചിലേറ്റിയ അപൂർവ്വ പ്രതിഭയായിരുന്നു വിക്ടർ ജോർജ് എന്ന് മന്ത്രി വി.എൻ. വാസവൻ അനുസ്മരിച്ചു. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയാള പത്രങ്ങളും അതിൻ്റെ ചരിത്രവും നിലനിൽക്കുന്നിടത്തോളം കാലം വിക്ടർ ജോർജ് മലയാളിയുടെ മനസ്സിൽ ഒരു തീരാവേദനയായി തുടരുമെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ ഓരോ ഫോട്ടോകൾക്കു പിന്നിലും ഓരോ കഥയുണ്ട്. ഒരു കലാകാരൻ്റെ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ എന്ന പോലെയാണ് വിക്ടറിൻ്റെ ഓരോ ഫോട്ടോകളും പിറന്നത്. അദ്ദേഹത്തിൻ്റെ ഓരോ ഫോട്ടോകളും കേവലം ആകസ്മികതയല്ല, മറിച്ച്  നിതാന്ത പരിശ്രമങ്ങളുടെ ബാക്കിപത്രമായിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു. ഈ വർഷത്തെ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ ഫോട്ടോഗ്രാഫർ ജിബിൻ ചെമ്പോലക്ക് മന്ത്രി സമ്മാനിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് ഇടപ്പാളിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പ്രസിഡൻ്റ് കെ.പി. റെജി, മല‍​യാ​ള മനോ​ര​മ സോ​ഷ്യ​ൽ മീ​ഡി​യ എ​ഡി​റ്റ​ർ കെ. ​ടോ​ണി ജോ​സ്, കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ജിജോ​യ് പി.​ആ​ർ., പ്ര​സ് ക്ല​ബ് പ്രസിഡന്‍റ് അ​നീ​ഷ് കു​ര്യ​ൻ, സെ​ക്ര​ട്ട​റി ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ തുടങ്ങിയവർ സംസാരിച്ചു. 
       മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്ന വിക്ടർ ജോർജ്ജ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ പകർത്തവേ മണ്ണിടിച്ചിലിൽ 2001 ജൂലൈ 9ന് ആകസ്മികമായി മരണപ്പെടുകയായിരുന്നു. കൃത്യനിർവ്വഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ കൂടിയാണ് വിക്ടർ ജോർജ്.

Post a Comment

0 Comments

Ad Code

Responsive Advertisement