Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ജെഎസ്കെ- ജാനകി വി വേഴ്‌സ് സ്റ്റേറ്റ് ഓഫ് കേരള' എന്നാകും ഇനി സിനിമയുടെ പേര്.

'ജെഎസ്കെ- ജാനകി വി വേഴ്‌സ് സ്റ്റേറ്റ് ഓഫ് കേരള' എന്നാകും ഇനി സിനിമയുടെ പേര്.
കൊച്ചി: വിവാദമായ 'ജെഎസ്കെ- ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ ടൈറ്റിൽ മാറ്റാമെന്ന് നിർമ്മാതാക്കൾ. 'ജെഎസ്കെ- ജാനകി വി വേഴ്‌സ് സ്റ്റേറ്റ് ഓഫ് കേരള' എന്നാകും ഇനി സിനിമയുടെ പേര്. കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാമെന്നും നിർമ്മാതാക്കൾ കോടതിയിൽ അറിയിച്ചു. സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും നിരാശയൊന്നും ഇല്ലെന്നും റിലീസ് നീട്ടിക്കൊണ്ട് പോയാൽ വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. എത്രയും വേഗം സെൻസർ ബോർഡിന് മുമ്പിൽ സിനിമ വീണ്ടും സമർപ്പിക്കും. ജാനകി വി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരിക്കും പുതിയ പേര്. അതേസമയം, വിചിത്രവാദങ്ങൾ നിരത്തിയാണ് ഹൈക്കോടതിയിൽ സെൻസർ ബോർഡ് സത്യവാങ്മൂലം നൽകിയത്. ബലാത്സംഗത്തിനിരയായ ജാനകിയെ വിസ്‌തരിക്കുന്ന പ്രതിഭാഗം അഭിഭാഷകൻ ഇതര മതസ്ഥൻ ആണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement