Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗർഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഗർഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 
തൃശ്ശൂർ: ഇരിങ്ങാലക്കുടയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് നൗഫലിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. 
           ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫല്‍. ഇവർക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു. ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി അമ്മയ്ക്ക് വാട്സ്‌അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തില്‍ ഗാർഹിക പീഡന ആരോപണം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. ഗർഭിണിയായിരുന്ന സമയത്ത് നൗഫല്‍ ഫസീലയെ ചവിട്ടിയിരുന്നു. രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ യുവതിയെ ക്രൂരമായി മർദ്ദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃസഹോദരൻ നൗഷാദ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement