Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യ ബസ് ഉടമകളും ഗതാഗത മന്ത്രിയും തമ്മിൽ ചർച്ച ഇന്ന്.

സ്വകാര്യ ബസ് ഉടമകളും ഗതാഗത മന്ത്രിയും തമ്മിൽ ചർച്ച ഇന്ന്.
തിരു.: അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ഗതാഗതമന്ത്രി ചർച്ചക്ക് വിളിച്ചു. ഈ മാസം ഇരുപത്തിരണ്ടാം തീയതി മുതൽ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരക്കാണ് ചർച്ച. ഗതാഗത കമ്മീഷണർ ആദ്യഘട്ടത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഏഴാം തീയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനു ശേഷമാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നുവെന്ന പ്രഖ്യാപനം ഉണ്ടാവുന്നത്. ഇതിനു പിന്നാലെയാണ് മന്ത്രി സ്വകാര്യ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement