Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭൂമി പതിച്ചു നൽകാനുള്ള വരുമാനപരിധി 2.50 ലക്ഷം രൂപയായി ഉയർത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ.

ഭൂമി പതിച്ചു നൽകാനുള്ള വരുമാനപരിധി 2.50 ലക്ഷം രൂപയായി ഉയർത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. 
അങ്കമാലി: ഭൂമി പതിച്ചു നൽകാനുള്ള വരുമാനപരിധി 2.50 ലക്ഷം രൂപയായി ഉയർത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. അങ്കമാലി സിഎസ്എ ഹാളിൽ നടന്ന ചടങ്ങിൽ ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളുടെ സംയുക്ത പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാണ്. എന്നാൽ, കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ച് ഇത് രണ്ടര ലക്ഷമായി ഉയർത്തും. സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ 9 വർഷങ്ങളിലായി 4,09,000 പട്ടയങ്ങൾ വിതരണം ചെയ്‌തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാലു വർഷങ്ങളിലായി 2,23,000 പട്ടയങ്ങൾ വിതരണം ചെയ്‌തു. ഇത്‌ ചരിത്രത്തിൽ തന്നെ ആദ്യമായാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement