Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി.

എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വിനീത കുട്ടഞ്ചേരിയെ (44) മരിച്ച നിലയിൽ കണ്ടെത്തി. എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി ഏഴരടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 
        ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13ന് ആയിരുന്നു വിനീതയുടെ 'വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി' എന്ന പുസ്തകം മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്തത്. തൃശൂര്‍ പ്രസ്സ്‌ ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. മണിത്തറ കാങ്കിൽ രാജുവിന്റെ ഭാര്യയാണ്. 'നിനക്കായ്...' എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement