Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകൻ്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു.

മകൻ്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു.
തിരു.: നെയ്യാറ്റിൻകരയില്‍ മകൻ്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു. മകൻ സിജോയ് സാമുവലിൻ്റെ (19) മർദ്ദനമേറ്റാണ് 60കാരനായ സുനില്‍കുമാർ മരിച്ചത്. നെയ്യാറ്റിൻകരയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് സുനില്‍കുമാറിൻ്റെ മരണം സ്ഥിരീകരിച്ചത്.
         മകൻ നിരന്തരം മദ്യപിച്ച്‌ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. 11-ാം തീയതിയും സമാന സംഭവമുണ്ടായി. അന്ന് മകൻ സിജോ വടിയെടുത്ത് അച്ഛൻ്റെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ബോധരഹിതനായ സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement