Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടു യുവാക്കൾ മരിച്ചു.

ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടു യുവാക്കൾ മരിച്ചു.
വയനാട്: വാഴവറ്റയില്‍ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടു പേർ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ്, സഹോദരൻ ഷിനു എന്നിവരാണ് മരിച്ചത്.
      വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. ഫാമുടമ പുല്‍പ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ ഇരുവരെയും കാണാതായതോടെ രാവിലെ നടത്തിയ തിരച്ചിലിലാണ് ഫാമില്‍ ഷോക്കേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഉടൻ കല്‍പ്പറ്റയിലെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണില്‍ നിന്നും കോഴി ഫാം ലീസിനെടുത്ത് നടത്തി വരുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement