Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേദാന്ത സംസ്കൃത പാഠശാലകളുടെ ഗ്രൂപ്പുതല രാമായണ മാസാചരണവും മത്സര പരിപാടികളും നടത്തി.

വേദാന്ത സംസ്കൃത പാഠശാലകളുടെ ഗ്രൂപ്പുതല രാമായണ മാസാചരണവും മത്സര പരിപാടികളും നടത്തി.
തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ല ഗ്രൂപ്പിലുൾപ്പെട്ട വിവിധ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്ന വേദാന്ത സംസ്കൃത പാഠശാലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രൂപ്പുതല രാമായണ മാസാചരണവും വിദ്യാർത്ഥികളുടെ രാമായണ മത്സര പരിപാടികളും ശ്രീവല്ലഭക്ഷേത്ര ശ്രീമൂലസ്ഥാനമായ ചങ്ക്രോത്തു മഠത്തിൽ വച്ചു ജൂലൈ 27, 2025 ഞായറാഴ്ച നടന്നു. കഴിഞ്ഞ വർഷത്തെ പ്രഥമ, ദ്വിതീയ, ത്രിതീയ പരീക്ഷകളിലെ വിജയികൾക്ക്  സബ് ഗ്രൂപ്പ് ഓഫീസർ ഗോപകുമാർ, ശ്രീവല്ലഭ ദേവസ്വം ഉപദേശകസമിതി പ്രസിഡന്റ് മോഹനൻ നായർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അദ്ധ്യാപകർ, രക്ഷിതാക്കൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വർഷത്തെ,  സംസ്ഥാനതല രാമായണ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്ക് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി ആദരിച്ചു. റിട്ടയേർഡ് ജോയിന്റ് ഡയറക്ടർ ഓഫ് ട്രെഷറീസ് ശ്രീദേവി ശ്യാം, ലക്ഷ്മീ നാരായണ മതപാഠശാല അദ്ധ്യാപിക രാജേശ്വരിയമ്മ, സനാതനധർമ്മ വിദ്യാപീഠം അദ്ധ്യാപിക പ്രീത ഗോപിനാഥ്, അംബുജാക്ഷ മതപാഠശാല അദ്ധ്യാപിക  സുവർണ്ണിനിദേവി, ജയലക്ഷ്മി, അഞ്ജലി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഈ വർഷത്തെ മത്സരങ്ങളിൽ വിജയികളായവർക്ക്  ആഗസ്റ്റ് ഒമ്പതാം തീയതി ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം വേദാന്ത സംസ്കൃതപാഠശാല കോർഡിനേറ്റർ പ്രമോദ് തിരുവല്ല അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement