Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപകടകരമായി വാഹനം ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്: നിരവധി വാഹനങ്ങൾക്ക് കേടുപാട്.

അപകടകരമായി വാഹനം ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്: നിരവധി വാഹനങ്ങൾക്ക് കേടുപാട്.
കോട്ടയം: സിഎംഎസ് കോളജ് ജംഗ്‌ഷൻ മുതൽ പനമ്പാലം വരെ ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം അപകടകരമായി അമിതവേഗത്തിൽ വാഹനമോടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച യുവാവ്, നിരവധി വാഹനങ്ങൾക്ക് കേടുപാട് വരുത്തി.
      വൈകുന്നേരം 5.45ഓടെയാണ് സിഎംഎസ് കോളേജ് വിദ്യാർത്ഥിയും കെ.എസ്.യു. പ്രവർത്തകനുമായ ജൂബിൻ ലാലു ജേക്കബാണ് അപകടകരമായി ഫോർച്യൂണർ കാർ ഓടിച്ചത്. സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ, നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. കാർ ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും മറ്റ് വാഹനങ്ങളെ ഇടിച്ചു. ഇതോടെ രോക്ഷാകുലരായ നാട്ടുകാർ പിന്നാലെ കൂടി. തുടർന്ന് പനമ്പാലത്ത് വച്ച് റോഡരികിലേക്ക് ഈ വാഹനം ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ഡ്രൈവറെ പുറത്തിറക്കിയപ്പോൾ പാതി ബോധാവസ്ഥയിൽ ആയിരുന്നു ഇയാൾ. വിവരമറിഞ്ഞ് പോലീസ് സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. 
       അതേസമയം, സംഭവത്തിൽ കെ.എസ്.യു. പ്രവർത്തകനായ യുവാവിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡൻ്റ് നൈസാം അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement