Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

43,000 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍: വിതരണോദ്ഘാടനം ഇന്ന്.

43,000 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍: വിതരണോദ്ഘാടനം ഇന്ന്.
തിരു.: സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട 43,000 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടക്കും.
     ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഡ്വ. ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ ഹരികുമാര്‍ സി., പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഹിമ കെ., ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ.വി. തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
       സമൃദ്ധിയുടെ പൊന്നോണം ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ കിലോഗ്രാമിന് 10 രൂപ 90 പൈസ നിരക്കില്‍ ഓണം സ്‌പെഷ്യല്‍ അരി വിതരണം ചെയ്യും. പിഎച്ച്എച്ച് (പിങ്ക്) കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരിയും ലഭിക്കും. എൻപിഎൻഎസ് (വെള്ള) കാർഡ് വിഭാഗത്തിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. എഎവൈ (മഞ്ഞ) കാർഡ് വിഭാഗത്തിന് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും ഉറപ്പാക്കും. എല്ലാ റേഷൻ കാർഡ് വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭ്യമാക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement