Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

71-മത് നെഹ്രു ട്രോഫി വള്ളംകളി ഇന്ന്.

71-മത് നെഹ്രു ട്രോഫി വള്ളംകളി ഇന്ന്.
ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന 71-മത് നെഹ്രു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. 
       രാവിലെ 11ന് മത്സരങ്ങള്‍ തുടങ്ങും. ചുണ്ടൻ ഇതരവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളാണ് ആദ്യം നടക്കുക. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളിയുടെ ഒദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. സിംബാബ്‌വേ വ്യവസായ, വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവർ അതിഥികളാകും. തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ്, ഇതരവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ എന്നിവ നടക്കും. വൈകുന്നേരം നാലു മുതലാണ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനല്‍.
           71 വള്ളങ്ങളാണു ഇത്തവണ മത്സരിക്കുന്നത്. ചുണ്ടൻ വിഭാഗത്തില്‍ 21 വള്ളങ്ങളുണ്ട്. ചുരുളൻ- മൂന്ന്, ഇരുട്ടുകുത്തി എ- അഞ്ച്, ഇരുട്ടുകുത്തി ബി- 18, ഇരുട്ടുകുത്തി സി- 14, വെപ്പ് എ- അഞ്ച്, വെപ്പ് ബി- മൂന്ന്, തെക്കനോടി തറ- ഒന്ന്, തെക്കനോടി കെട്ട്- ഒന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ വള്ളങ്ങളുടെ എണ്ണം.

Post a Comment

0 Comments

Ad Code

Responsive Advertisement