Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൂത്താട്ടുകുളം നഗരസഭാ അദ്ധ്യക്ഷയായി സിപിഎം വിമത കലാ രാജു തിരഞ്ഞെടുക്കപ്പെട്ടു.

കൂത്താട്ടുകുളം നഗരസഭാ അദ്ധ്യക്ഷയായി സിപിഎം വിമത കലാ രാജു തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം: കൂത്താട്ടുകുളം നഗരസഭാ അദ്ധ്യക്ഷയായി സിപിഎം വിമത കലാ രാജു തിരഞ്ഞെടുക്കപ്പെട്ടു. 12ന് എതിരെ 13 വോട്ടുകൾക്കായിരുന്നു വിജയം. 
         സിപിഎം മുൻ കൗൺസിലറായ കല രാജുവായിരുന്നു യുഡിഎഫ് സ്‌ഥാനാർത്ഥി. അടുത്തിടെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പം നിന്ന സ്വതന്ത്ര കൺസിലർ പി.ജി. സുനിൽ കുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞാണ് ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പ്. നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വിജയ ശിവനാണ് കലാ രാജുവിനോട് പരാജയപ്പെട്ടത്. ഉപാദ്ധ്യക്ഷ സ്‌ഥാനത്തേക്ക് സണ്ണി കുര്യാക്കോസാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

Post a Comment

0 Comments

Ad Code

Responsive Advertisement