Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിന്‍റെ മരണത്തിൽ ദുരൂഹത; പെണ്‍സുഹൃത്ത് വിഷം നല്‍കിയെന്ന് സംശയം.

യുവാവിന്‍റെ മരണത്തിൽ ദുരൂഹത; പെണ്‍സുഹൃത്ത് വിഷം നല്‍കിയെന്ന് സംശയം.
ആലുവ: കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത. പെണ്‍ സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ, മരണം സംഭവിച്ചതോടെ യുവതിയുടെ മേൽ കൊലപാതകക്കുറ്റം ചുമത്തിയേക്കും. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്‍സില്‍ മരിച്ചത്.
      അൻസിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്. അടുത്തിടെ ഇരുവരുടെയും ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായി. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അൻസിൽ സംശയിച്ചു. ജൂലൈ 29ന് യുവതിയുടെ വീട്ടിൽ എത്തി അൻസിൽ ബഹളമുണ്ടാക്കിയിരുന്നു. 30ന് പുലർച്ചെയാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞത്. ആശുപത്രിയിലേക്ക് പോകുന്ന വഴി, യുവതി ചതിച്ചെന്ന് അൻസൽ വെളിപ്പെടുത്തുകയായിരുന്നു. ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. അൻസലിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റു‌മോർട്ടം നടത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement