Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ.

ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ.
കൊല്ലം: ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. കല്ലുവാതുക്കല്‍ സ്വദേശി ജിനു ആണ് ശൂരനാട് നിന്നും അറസ്റ്റിലായത്.
        അഞ്ചാലുംമൂട്ടില്‍ നടന്ന സംഭവത്തില്‍ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
      രേവതി ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ രാത്രി പത്തോടെ എത്തിയ ജിനു, രേവതിയുമായി സംസാരിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement