Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് യൂണിയൻ പൊതുയോഗം നടത്തി.

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് യൂണിയൻ പൊതുയോഗം നടത്തി.
വൈക്കം: എസ്എൻഡിപി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് പ്രസിഡന്റ്‌ സജീഷ് മണലേലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ആഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡൻ്റായി ഗൗതം സുരേഷ് ബാബു, വൈസ് പ്രസിഡൻ്റായി രഞ്ജു പവിത്രൻ, സെക്രട്ടറിയായി അജിത്ത് എ.പി. എന്നിവരെയും കേന്ദ്രസമിതി അംഗങ്ങളായി അച്ചു ഗോപി, ലിനീഷ് പി.പി., മനോജ് കെ.എം., ജോയിന്റ് സെക്രട്ടറിമാരായി അഖിൽ വി.ആർ., ദിനിഷ് എസ്.ഡി. , കമ്മിറ്റി അംഗങ്ങളായി അരുൺ സി.എം., അനന്തു പി.ആർ., അക്ഷയ് കെ.എ., അമൽ കെ. സാജു, അനൂപ് എന്നിവരെയും തിരഞ്ഞെടുത്തു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ, സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, കൗൺസിലർ യു.എസ്. പ്രസന്നൻ, വനിതാ സംഘം ഭാരവാഹികളായ ധന്യ പുരുഷോത്തമൻ, അമ്പിളി ബിജു, വത്സ മോഹനൻ, സിമി ബിനോയി എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement