Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തനിച്ചു താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; പ്രതി അറസ്റ്റില്‍.

തനിച്ചു താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; പ്രതി അറസ്റ്റില്‍.
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കറിനെ (68) ആണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. 
           ബലാത്സംഗത്തിനിടെ സ്ത്രീ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തനിച്ചു താമസിക്കുകയായിരുന്ന 62കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ ഗുരുതരമായ പരിക്കുകൾ ഇല്ലെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. തുടര്‍ന്ന് അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. സംശയം തോന്നിയ അറുപതു പേരെ പലവട്ടം ചോദ്യം ചെയ്തു. വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും അന്വേഷണസംഘമെത്തി ചിലരെ ചോദ്യം ചെയ്തു. എന്നാല്‍, വയോധികയുടെ മരണം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുതല്‍ പ്രതി പ്രദേശത്ത് തന്നെയുണ്ടായിരുന്നു. ഇയാളെ പ്രധാന സാക്ഷിയാക്കാമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. ഇയാളില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ തോന്നിയ സംശയങ്ങളാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. ഇയാള്‍ വയോധികയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും സ്ഥിരീകരിച്ചു. തുടര്‍ന്ന് രണ്ടു ദിവസമായി നിരന്തരമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement