Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സപ്ലൈക്കോയുടെ ഓണച്ചന്തകള്‍ ഇന്നു മുതല്‍.

സപ്ലൈക്കോയുടെ ഓണച്ചന്തകള്‍ ഇന്നു മുതല്‍.
തിരു.: സപ്ലൈക്കോയുടെ ഓണച്ചന്തകള്‍ ഇന്നു മുതല്‍ തുടങ്ങും.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ജില്ലാ കേന്ദ്രങ്ങള്‍ക്കു പുറമേ ഇക്കുറി 140 നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകള്‍ തുറക്കും. ഉള്‍പ്രദേശങ്ങളില്‍ അടക്കം അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന ഓണച്ചന്തകളും ഉണ്ടാകും. സെപ്റ്റംബര്‍ നാലു വരെയാണ് സംസ്ഥാനത്ത് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഇക്കുറി 140 നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 200ഓളം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുണ്ട് സപ്ലൈകോയില്‍. പൊതുവിപണിയെ അപേക്ഷിച്ച്‌ വിലക്കുറവില്‍ ഇനി സാധനങ്ങള്‍ വാങ്ങാം.
        ഇന്നു മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാക്കും. സെപ്റ്റംബറിലെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ മുന്‍കൂറായി ഇന്ന് മുതല്‍ വാങ്ങാനും സാധിക്കും. ഇതിനോടകം തന്നെ സപ്ലൈക്കോയിലെ വില്‍പ്പന സജീവമായിട്ടുണ്ട്. 300 കോടി രൂപയുടെ വിറ്റുവരവാണ് ഈ ഓണക്കാലത്ത് സപ്ലൈക്കോ പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement