Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്കാര സാഹിതി പ്രഫഷണൽ നാടകോത്സവത്തിന് എൻട്രികൾ ക്ഷണിച്ചു.

സംസ്കാര സാഹിതി പ്രഫഷണൽ നാടകോത്സവത്തിന് എൻട്രികൾ ക്ഷണിച്ചു.
തിരു.: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 മുതൽ 22 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കേരളത്തിലെ പ്രൊഫഷണൽ നാടക പ്രസ്ഥാനങ്ങൾക്ക് വേദിയും പ്രോത്സാഹനവും നൽകുക,
സാംസ്കാരിക മൂല്യങ്ങളും സാമൂഹിക ബോധവും ഉയർത്തിക്കൊണ്ട് നാടകങ്ങളെ സമൂഹത്തിന്റെ സജീവ ഭാഗമാക്കുക എന്നിവയാണ് ലക്ഷ്യം
       55,555.00 രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും. കൂടാതെ വിവിധ വിഭാഗങ്ങളിലായി പത്തോളം പുരസ്കാരങ്ങളും സമ്മാനിക്കും. സംസ്ഥാനത്തുടനീളമുള്ള നാടക സമിതികളിൽ നിന്നുള്ള എൻട്രികൾ സ്വീകരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാടകത്തിന്റെ സ്ക്രിപ്റ്റ് അടക്കം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31 ആണ്. എൻട്രികൾ അയക്കേണ്ട വിലാസം: പുഴനാട് ഗോപൻ, ചെയർമാൻ, സംസ്കാര സാഹിതി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി, പുഴനാട് പി.ഒ, തിരുവനന്തപുരം – 695125. കൂടുതൽ വിവരങ്ങൾക്ക് 9497022280, 9633509289, 9446378904, 9400598000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മെയിൽ: samskarasahithi.tvm@gmail.com

Post a Comment

0 Comments

Ad Code

Responsive Advertisement