Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.
ചങ്ങാനാശ്ശേരി: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. 10 ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി.
       ബെംഗ്ലൂരുവിൽ വിദ്യാർത്ഥിയായ ആകാശ്, അവിടെ നിന്നുമാണ് ലഹരി പദാർത്ഥങ്ങൾ എത്തിച്ചത്. ഓണത്തിന്
വിൽപ്പനയ്ക്കായാണ് ബാംഗ്ലൂരിൽ നിന്നും  ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു.
       കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 
ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. തോംസൺന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി എസ്എച്ച്ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജെ. സന്ദീപ്, എസ്ഐ രതീഷ് പി.എസ്., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവ്യർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻ, നിയാസ് എം.എ. എന്നിവരടങ്ങുന്ന  സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ ചങ്ങനാശ്ശേരി എസ്ബി കോളേജ് ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement