Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോതമംഗലത്തെ യുവതിയുടെ മരണം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സീറോ മലബാർ സഭ.

കോതമംഗലത്തെ യുവതിയുടെ മരണം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സീറോ മലബാർ സഭ. 
കൊച്ചി: കോതമംഗലത്ത് 23വയസ്സുകാരി ജീവനൊടുക്കിയതിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സീറോ മലബാർ സഭ. നിർബന്ധിത മതപരിവർത്തനം പോലുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടില്ലെന്നും കൃത്യമായ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു. 
       തീവ്രവാദ ബന്ധമുള്ള പാനായിക്കുളത്തേക്ക് യുവതിയെ കൊണ്ടുപോയിയെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനു രാജ്യാന്തര ബന്ധങ്ങളുള്ളതു കൊണ്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
      നേരത്തേ യുവതിയുടെ അമ്മ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തയിച്ചിരുന്നു. ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സഭയും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement