Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വോട്ട് മോഷണം ആരോപണം ശക്തമാക്കി രാഹുല്‍ ഗന്ധിയുടെ വോട്ട് അധികാര്‍ യാത്ര.

വോട്ട് മോഷണം ആരോപണം ശക്തമാക്കി രാഹുല്‍ ഗന്ധിയുടെ വോട്ട് അധികാര്‍ യാത്ര.
ന്യൂഡൽഹി: വോട്ട് മോഷണം ആരോപണം ശക്തമാക്കി രാഹുല്‍ ഗന്ധിയുടെ വോട്ട് അധികാര്‍ യാത്ര. യാത്ര ബിഹാറിൽ നിന്ന് തുടങ്ങുമെന്ന് രാഹുല്‍ പറഞ്ഞു. ഓഗസ്റ്റ് 17-ാം തീയതി ആരംഭിക്കുന്ന യാത്ര മുപ്പതാം തീയതിയാണ് സമാപിക്കുക. സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
      വോട്ടുമോഷണം കേവലം തിരഞ്ഞെടുപ്പു വിഷയമല്ലെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും 'ഒരാള്‍ക്ക് ഒരു വോട്ട്' എന്ന തത്വത്തെയും സംരക്ഷിക്കാനുള്ള നിര്‍ണ്ണായക പോരാട്ടമാണിതെന്നും രാജ്യമെമ്പാടും കുറ്റമറ്റ വോട്ടര്‍പട്ടിക ഉറപ്പാക്കുമെന്നും രാഹുല്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. നിലവില്‍ രാജ്യത്തുടനീളം വിഷയത്തില്‍ റാലിയും പ്രതിഷേധവും നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement