Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അന്തരിച്ച ചലച്ചിത്രതാരം കലാഭവൻ നവാസിൻ്റെ ഖബറടക്കം ഇന്ന്.

അന്തരിച്ച ചലച്ചിത്രതാരം കലാഭവൻ നവാസിൻ്റെ ഖബറടക്കം ഇന്ന്.
കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവൻ നവാസിൻ്റെ ഖബറടക്കം ഇന്ന് നടക്കും. ആലുവ ടൗൺ ജുമാ മസ്‌ജിദിൽ വൈകുന്നേരം 4 മണി മുതൽ അഞ്ചര വരെയുള്ള പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പത്തരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. 
        ഇന്നലെ രാത്രിയോടെയാണ് കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചോറ്റാനിക്കര പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement