Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അൻസിലിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്, യുവതി അറസ്റ്റിൽ.

അൻസിലിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്, യുവതി അറസ്റ്റിൽ.
കേതമംഗലം: മാതിരപ്പള്ളി മേലേത്തുമാലില്‍ അൻസിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. സംഭവത്തില്‍ അൻസിലിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന (30) തന്നെയെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇവരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അൻസിലിന്റെ മരണത്തിന് പിന്നാലെ തന്നെ അഥീനയെ കോതമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
      അതേസമയം, മരിച്ച അൻസിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കി. അൻസിലിനെ ഒഴിവാക്കാനായി അഥീന കളനാശിനി നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. കളനാശിനി ചേലാടുള്ള ഒരു കടയില്‍ നിന്നാണ് വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍, ഇത് എന്തില്‍ കലക്കിയാണ് അൻസിലിന് നല്‍കിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂവെന്നു പോലീസ് പറയുന്നു.
        വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അൻസിലും അഥീനയും തമ്മില്‍ കുറേക്കാലമായി അടുപ്പത്തിലായിരുന്നു. ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മില്‍ പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. രണ്ടു മാസം മുൻപ് അൻസില്‍ മർദ്ദിച്ചതായി കാണിച്ച്‌ കോതമംഗലം പോലീസില്‍ ഇവർ പരാതി നല്‍കിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപാണ് അഥീന പിൻവലിച്ചത്. എന്നാല്‍, അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച പണത്തെക്കുറിച്ച്‌ വീണ്ടും വഴക്കുണ്ടാക്കി. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസിനു യുവതി മൊഴി നല്‍കിയിട്ടുണ്ട്.
         അതേസമയം വിഷം, അകത്തുചെന്നു ഗുരുതര അവസ്ഥയിലായ അൻസില്‍ വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലിന് അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍ വച്ചാണു സംഭവം. വിഷം അകത്തു ചെന്നെന്ന് അൻസില്‍ സുഹൃത്തിനെയും പോലീസിനെയും മരിക്കുന്നതിനു മുൻപ് അറിയിച്ചിരുന്നു. ഇതിനിടെ അൻസിലിന്റെ വീട്ടുകാരെ അഥീന തന്നെയാണ് വിവരം അറിയിച്ചത്. ആത്മഹത്യശ്രമം എന്നായിരുന്നു അഥീന പോലീസിനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement