Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം.
റായ്പൂർ: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ഉപാധികളോടെ ആണ് ജാമ്യം. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കുകയും വേണം.  
       മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂർ എൻഐഎ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറഞ്ഞത്. 
       മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തനം ചെയ്തതാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണ്ണമായ രേഖകളും ഉണ്ടെന്നാണ് കന്യാസ്ത്രീകൾ വാദിച്ചത്.  അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്. വാദം പൂർത്തിയായതോടെയാണ് കേസിന് ഇന്ന് വിധി പറഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement