Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പ്രത്യേക അന്വേഷണ സംഘം ഇന്ന് എത്തും.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പ്രത്യേക അന്വേഷണ സംഘം ഇന്ന് എത്തും.
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘം ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തും. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ അടങ്ങുന്നതാണ് ഈ അന്വേഷണ സമിതി. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തും. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. 
        ഷൊർണ്ണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവേയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയത്. ജയിലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഈ സംഭവത്തിന് കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്. ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസും നാട്ടുകാരും ചേർന്ന് തളാപ്പിലെ ഒരു ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement