Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടനവിസ്‌മയത്തിന് ജന്മനാടിന്റെ ആദരം.

നടനവിസ്‌മയത്തിന് ജന്മനാടിന്റെ ആദരം.
കോട്ടയം: മികച്ച സഹനടനുള്ള ദേശീയ പുരസ്ക്കാരം നേടിയ വിജയരാഘവന് ജന്മനാടിൻ്റെ ആദരം. ഒളശ്ശ ഹെന്ട്രി ബേക്കർ ഹാളിൽ ചേര്‍ന്ന പൗരയോഗം, സഹകരണ, ദേവസ്വം, തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചലച്ചിത്ര രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രമുഖ ചലച്ചിത്ര നടൻ സന്തോഷ് കിഴാറ്റൂരിൻ്റെ ഏകപത്ര നാടകമായ പെൺനടൻ അവതരിപ്പിച്ചു.
       ഏതു കഥാപാത്രത്തേയും അസാധാരണമായ മെയ് വഴക്കത്തോടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് സംവേദിക്കാനുള്ള കലാകാരൻ്റെ മികവിന് കിട്ടിയ അംഗീകാരമാണ് വിജയരാഘവൻ്റെ പുരസ്കാര ലബ്ദി.


Post a Comment

0 Comments

Ad Code

Responsive Advertisement