Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി.

വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി.
തിരു.: ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി. ഇടുവ സ്വദേശി ഷിബുവിൻ്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. വീടിന് സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. സാധാരണ പരിശോധനയ്ക്ക് എത്തിയാൽ കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് അറ നിർമ്മിച്ചിരുന്നത്. ഷിബു അനധികൃത മദ്യവിൽപ്പന നടത്തുന്നതായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഓണനാളുകളിലെ കച്ചവടത്തിനായാണ് ഷിബു മദ്യം ശേഖരിച്ച് സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement