Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയെ വീണ്ടും വിവാദ വിഷയമാക്കരുതെന്ന് അക്കീരമൺ.

ശബരിമലയെ വീണ്ടും വിവാദ വിഷയമാക്കരുതെന്ന് അക്കീരമൺ.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെ വിമർശിച്ച് യോഗക്ഷേമസഭ. ശബരിമലയെ വീണ്ടും വിവാദവിഷയമാക്കരുതെന്ന് യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്  പറഞ്ഞു. അയ്യപ്പ സംഗമം, സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടിനോ ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement