Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്ത് വൻ കവർച്ച: 90 പവൻ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു.

തിരുവനന്തപുരത്ത് വൻ കവർച്ച: 90 പവൻ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു.
തിരു.:  വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 90 പവൻ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 90 പവന്റെ സ്വർണ്ണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയി നഷ്ടപ്പെട്ടിട്ടുണ്ട്. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement