Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധം.

ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധം.
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കുന്നു. സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുകയുള്ളൂ.
     നേരത്തെ വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോൺ നമ്പർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാൽ, വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഇത്തരത്തിൽ ആറായിരത്തിലധികം പേരുകൾ നീക്കം ചെയ്‌തിരുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ക്രമക്കേട് തടയുന്നതിന് പുതിയ നടപടി തെരെഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement