Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃണമൂൽ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും.

തൃണമൂൽ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും.
നിലമ്പൂർ : തൃണമൂൽ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുകെട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അസോസിയേറ്റ് അംഗമായിരിക്കും. ഔദ്യോഗിക ചർച്ചകൾ ഉണ്ടായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കും. ഇതിന് ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തിയെന്നും അൻവർ പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികളുമായി കൂട്ടുചേരും. ഫാസിസ്റ്റ് കക്ഷികളുമായി ബന്ധമില്ല. യുഡിഎഫ് ഘടകകക്ഷി ആകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച നടക്കുന്നില്ല. സിപിഎം സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ ഹൈജാക്ക് ചെയ്യുന്നു. വർഗ്ഗീയമായി നേട്ടം കൊയ്യുന്നതിനാണിത്. സമുദായ പ്രവർത്തകർ അവരറിയാതെ പോയി കുടുങ്ങുന്നുവെന്നും അൻവർ വിമർശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement