Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം.
          ഷാജിയുടെ മരണമടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേർ മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. എന്നാൽ, ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടു പേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12 പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന സംശയമാണ് അധികൃതര്‍ പറയുന്നത്. 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്.
        അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് കണക്കിലെ ആശയക്കുഴപ്പത്തിൽ അധികൃതര്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement