Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി.തങ്കച്ചൻ അന്തരിച്ചു.

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ  പി.പി.തങ്കച്ചൻ  അന്തരിച്ചു.
കൊച്ചി: മുൻ കെപിസിസി പ്രസിഡൻ്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ആലുവായിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം മറ്റന്നാൾ പെരുമ്പാവൂരിൽ  നടക്കും.
          എ.കെ. ആൻ്റണി മന്ത്രിസഭയിൽ (1991-'95)  കൃഷി മന്ത്രിയായും ഒൻപതാം കേരള നിയമസഭയിൽ സ്പീക്കറുമായിരുന്നു. നാലു തവണ പെരുമ്പാവൂരിൽ നിന്നും നിയമസഭയിലെത്തി. ദീർഘകാലം യുഡിഎഫ് കൺവീനറായി പ്രവർത്തിച്ചു. പ്രതിപക്ഷ ചീഫ് വിപ്പ്, പെരുമ്പാവൂർ നഗരസഭ അദ്ധ്യക്ഷൻ, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ, റബർ ബോർഡ് അംഗം, കെപിസിസി വൈസ് പ്രസിഡൻ്റ്, കേരഫെഡ് ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement